പാറ്റ ശല്യമില്ലാത്ത വീടുകൾ കുറവായിരിക്കും. അടുക്കളയിലും കുളിമുറിയിലുമാണ് എപ്പോഴും ഇവയുടെ ശല്യം കൂടുതലായി ഉണ്ടാവുന്നത്. ഭക്ഷണസാധനങ്ങളിൽ വന്നിരിക്കുന്ന പാറ്റകൾ മൂലമുണ്ടാവുന്ന രോഗങ്ങളും നിരവധിയാണ്. അതിനാൽ, പാറ്റയെ എങ്ങനെയെങ്കിലും തുരത്തണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനുള്ള രണ്ട് എളുപ്പവഴികൾ നോക്കാം.
ടിപ്പ് 1
ആവശ്യമായ സാധനങ്ങൾ
പഞ്ചസാര - 1 ടേബിൾസ്‌പൂൺ
പുഴുങ്ങിയ മുട്ടയുടെ മഞ്ഞ - 1
പാൽപ്പൊടി - അര സ്പൂൺ
ബോറിക് ആസിഡ് പൗഡർ - 1 ടേബിൾസ്‌പൂൺ
തയ്യാറാക്കുന്ന വിധം
ചേരുവകളെല്ലാം കൂടി വെള്ളം ചേർത്ത് നന്നായി യോജിപ്പിച്ച് ക്രീം രൂപത്തിലാക്കുക. ശേഷം ഒരു കട്ടിയുള്ള പേപ്പർ ചെറിയ കഷ്‌ണങ്ങളാക്കി മുറിച്ച് അതിന് മുകളിൽ ഈ പേസ്റ്റ് വച്ചുകൊടുക്കുക. വീട്ടിൽ പാറ്റ കൂടുതലായും കാണപ്പെടുന്ന സ്ഥലത്ത് ഈ പേപ്പർ വച്ചുകൊടുക്കാവുന്നതാണ്. മൂന്ന് ദിവസം കഴിഞ്ഞേ ഈ പേപ്പർ എടുത്തുമാറ്റാൻ പാടുള്ളു. നിമിഷങ്ങൾക്കുള്ളിൽ തന്നെ പാറ്റകൾ ചത്തുവീഴുന്നത് കാണാം.
ടിപ്പ് 2
ആവശ്യമായ സാധനങ്ങൾ
പാരസെറ്റമോൾ ഗുളിക പൊടിച്ചെടുത്തത് - 2 എണ്ണം
പഞ്ചസാര - 1 ടേബിൾസ്‌പൂൺ
ബോറിക് ആസിഡ് പൗഡർ - 1 ടേബിൾസ്‌പൂൺ
ബേക്കിംഗ് സോഡ - അര ടീസ്‌പൂൺ
തയ്യാറാക്കുന്ന വിധം
ചേരുവകളെല്ലാം വെള്ളം ചേർത്ത് യോജിപ്പിച്ച് ക്രീം രൂപത്തിലാക്കുക. ശേഷം ഒരു കട്ടിയുള്ള പേപ്പർ ചെറിയ കഷ്‌ണങ്ങളാക്കി മുറിച്ച് അതിന് മുകളിൽ ഈ പേസ്റ്റ് വച്ചുകൊടുക്കുക. വീട്ടിൽ പാറ്റ കൂടുതലായും കാണപ്പെടുന്ന സ്ഥലത്ത് ഈ പേപ്പർ വച്ചുകൊടുക്കാവുന്നതാണ്. മണിക്കൂറുകൾക്കുള്ളിൽ ഫലം കാണാൻ സാധിക്കും.
കുട്ടികൾ എടുക്കാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിലല്ല ഇത് വയ്‌ക്കുന്നതെന്ന് ഉറപ്പുവരുത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |