ആദ്യമായി ഹൈവേയിൽ വാഹനമോടിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, അതുകൊണ്ടാണ് പുതിയ ഡ്രൈവർമാർ യാത്രയ്ക്ക് ആവശ്യമായ എക്സ്പീരിയൻസ് നേടുന്ന വരെ തിരക്കു കുറഞ്ഞ റോഡുകളിൽ മാത്രം സഞ്ചരിക്കുന്നത്. ഒരു പുതിയ ഡ്രൈവർ ഹൈവേയിൽ വാഹനമോടിക്കാൻ തയ്യാറാണെന്ന് തോന്നി കഴിഞ്ഞാൽ ചെറിയ നിരത്തുകളിൽ നിന്നും വലിയ നിരത്തുകളിലേക്ക് സുഗമവും സുരക്ഷിതവുമായ മാറ്റം സാധ്യമാക്കാൻ കഴിയും. ആദ്യമായി ഹൈവേയിൽ വാഹനമോടിക്കുന്നതിന് മുമ്പ് പാലിക്കേണ്ട ഹൈവേ ഡ്രൈവിംഗ് ടിപ്സുകൾ പരിചയപ്പെടാം.
1. ശരിയായ സമയം തിരഞ്ഞെടുക്കുക
നിങ്ങളുടെ ആദ്യ ഹൈവേ ഡ്രൈവിംഗ് ആസൂത്രണം ചെയ്യുമ്പോൾ ശരിയായ സമയവും സ്ഥലവും നിങ്ങൾ തന്നെ തിരഞ്ഞെടുക്കണം. അധികം തിരക്കില്ലാത്തതോ കുറച്ച് വാഹനങ്ങൾ മാത്രമുള്ള സമയത്തോ യാത്ര ആരംഭിക്കുന്നത് അഭികാമ്യം. അന്യോജ്യമായ കാലവസ്ഥയിൽ യാത്ര തീരുമാനിക്കുക.
2. ശരിയായ ലെയ്നിൽ ഡ്രൈവിംഗ് ആരംഭിക്കുക
ശരിയായ ലെയ്നിൽ മാത്രം വാഹനമോടിക്കണം. കടന്നുപോകാൻ ഉദ്ദേശിച്ചിട്ടുള്ള ഇടതുവശത്തെ ലെയ്നിലേക്ക് പോകുന്നത് ഒഴിവാക്കണം. വലതുവശത്തെ ലെയ്നിൽ തുടരുന്നത് ഫ്രീവേയിലേക്ക് വരുന്ന ട്രാഫിക്കുമായി കൂടിച്ചേരാൻ സഹായിക്കും, അവിടെ വേഗത എളുപ്പത്തിൽ നിലനിർത്താൻ കഴിയും.
3.വേഗതയും ദൂരവും മനസിലാക്കി ലെയ്നുകൾ മാറ്റുക
ഒരു ലെയ്നിൽ നിന്നും മറ്റൊരു ലെയിനിലേക്ക് മാറുമ്പോൾ ശരിയായ വേഗതയും ദൂരവും പ്രധാനമാണ്. വാഹനമോടിക്കുമ്പോൾ നിങ്ങളുടെ കാറിനും മുന്നിലുള്ള വാഹനത്തിനും ഇടയിൽ നാല് മുതൽ ആറ് സെക്കൻഡ് വരെ ഡിസ്റ്റൻസ് നൽകണം. ലൈൻ മാറുമ്പോൾ പതിവായി റിയർവ്യൂ, സൈഡ് മിററുകൾ, ബ്ലൈൻഡ് സ്പോട്ടുകൾ എന്നിവ പരിശോധിക്കണം. കൂടുതൽ സമയം ലഭിക്കുന്നതിലൂടെ കൂട്ടിയിടി ഒഴിവാക്കാുനും ഹൈവേയിലെ മറ്ര തടസങ്ങൾ വേഗത്തിൽ തിരിച്ചറിയാനും സാധിക്കും
4.ഇൻഡിക്കേറ്ററിടാൻ പ്രത്യേകം ശ്രദ്ധിക്കുക
ടേൺ സിഗ്നലുകൾ ഉപയോഗിക്കുന്നത് ശീലമാക്കണം. റോഡിലെ മറ്റ് കാറുകളുമായി ആശയവിനിമയം നടത്താനുള്ള ഡ്രൈവർമാരുടെ മാർഗമാണ് ബ്ലിങ്കറുകൾ അഥവാ മുന്നറിയിപ്പ് ലൈറ്റുകൾ.
5. ബ്ലൈൻഡ് സ്പോട്ട് പരിശോധിക്കുക
കണ്ണാടികളും ബ്ലൈൻഡ് സ്പോട്ടുകളും പതിവായി പരിശോധിക്കേണ്ടത് പ്രധാനമാണ്. ഹൈവേയിൽ കടക്കുമ്പോഴും ലെയ്ൻ മാറ്റുന്നതിനു മുമ്പ്, അപ്രതീക്ഷിതമായി മറ്റൊരു കാർ ഇല്ലെന്ന് ഉറപ്പാക്കാൻ ഇത്തരത്തിലുള്ള പരിശോധനകൾ പ്രധാനമാണ്. കഴിയുമെങ്കിൽ തൊട്ടടുത്തുള്ള കാറിന്റെ ബ്ലൈൻഡ് സ്പോട്ടിൽ ദീർഘനേരം വാഹനമോടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക. വലിയ ട്രക്കുകൾ, വാനുകൾ, മോട്ടോർ സൈക്കിളുകൾ എന്നിവയുമായി ബന്ധപ്പെട്ട ഗതാഗത നിയമങ്ങൾ പഠിക്കുകയും കൂടുതൽ മുൻകരുതലുകൾ എടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
6. സ്പീഡ് ലിമിറ്റ് ശ്രദ്ധിക്കുക
വാഹനത്തിന്റെ വേഗതയെക്കുറിച്ച് എപ്പോഴും ബോധവാന്മാരായിരിക്കേണ്ടത് പ്രധാനമാണ്. കുറച്ചുനേരം വേഗതയിൽ വാഹനമോടിക്കുമ്പോൾ ശരിക്കും നീങ്ങുന്നതിനേക്കാൾ കൂടുതൽ വേഗതയിൽ നിങ്ങൾ വാഹനമോടിക്കുന്നതായി തോന്നിയേക്കാം. ഇത് ഒഴിവാക്കാൻ പതിവായി വേഗത പരിശോധിക്കുകയും സുരക്ഷിതമായി ക്രമീകരിക്കുകയും ചെയ്യുക, ചുറ്റുമുള്ള മറ്റു വാഹനങ്ങളെക്കുറിച്ചും ശ്രദ്ധാലുവായിരിക്കുക. വേഗതയിലെ പെട്ടെന്നുള്ള മാറ്റം മറ്റുള്ളവരെ അപകടത്തിലാക്കുന്നതിന് കാരണമാവുകയും ചെയ്തേക്കാം.
7. ക്ഷമ പാലിക്കുക
ഹൈവേയിൽ വാഹനമോടിക്കാൻ നല്ല ക്ഷമയുണ്ടാകണം. ഡ്രൈവറുടെ പക്വത വളരെ പ്രധാനപ്പെട്ടതാണ്. റോഡിൽ വച്ച് മറ്റാരെങ്കിലും നിങ്ങളോട് മോശമായി പെരുമാറിയാൽ അതിനെ വിട്ടേക്കുക. മറ്റേ കക്ഷിയുടെ മാനസികാവസ്ഥ എന്താണെന്ന് നമുക്ക് ഒരിക്കലും മനസിലാകണമെന്നില്ല.
8. ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണം
കൗമാരക്കാരായ ഡ്രൈവർമാരാണ് അശ്രദ്ധമായി വണ്ടിയോടിച്ച് അധികവും അപകടത്തിൽപ്പെടുന്നത്. ഹൈവേയിൽ ശ്രദ്ധിച്ച് വാഹനമോടിക്കേണ്ടത് നിർണായകമാണ്. തിരക്കുള്ള ഒരു ഹൈവേയിൽ വണ്ടിയോടിക്കുമ്പോൾ പാട്ടുകൾ മാറ്റാനോ സുഹൃത്തുക്കളുമായി സംസാരിക്കാനോ ശ്രമിക്കരുത്. ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |