വടകര :ഓർക്കാട്ടേരി എം.ഇ. എസ് പബ്ലിക്ക് സ്കൂളിൽ ഹെൽത്ത് ക്ലബിന്റെ അഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു റിട്ട: അസി. എക്സൈസ് ഇൻസ്പെക്ടർ വിനോദ് കുമാർ പേരാമ്പ്ര ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസെടുത്തു. എം.ഇ.എസ് സ്കൂൾ എഡ്യുക്കേഷൻ ബോഡ് ചെയർമാൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ക്ലബ് സെക്രട്ടറി പ്രീത അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ മുജീബ് റഹ്മാൻ, മാനേജർ കെ.കെ മൊയ്തു എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് പോസ്റ്റർ പ്രദർശനവും ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു. വിദ്യാർത്ഥി പ്രതിനിധി ആയിഷ ജുംമന സ്വാഗതവും ചാരുശ്രീ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |