ചാത്തമംഗലം: വെങ്ങേരിമഠം ഫ്രൻസ് തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്. എൽ. സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും മാലിന്യ സംസ്കരണ രംഗത്തെ യുവ സംരംഭകൻ കെ.സി അനൂപിനെയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. കെ. സി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. കവിയും നാടൻപാട്ട് കലാകാരനുമായ ടി .പി .സി വളയന്നൂർ മുഖ്യാതിഥിയായി. ക്ലബ് പ്രസിഡന്റ് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. അന്തരിച്ച നാടക കലാകാരൻ പദ്മൻ പന്തീരാങ്കാവിന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. പി .എ കൃഷ്ണൻകുട്ടി, കെ.സി അനൂപ്, എൻ .പി രാമചന്ദ്രൻ, ജിതിനം രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ചാത്തുണ്ണി സ്വാഗതവും കെ.ടി രമേശൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |