ആലപ്പുഴ: വനിത ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്ന ''അഭയകിരണം'' പദ്ധതിക്ക് ഓൺലൈനായി അപേക്ഷിക്കാം.സ്വന്തമായി താമസിക്കുന്നതിന് ചുറ്റുപാടില്ലാതെ, ബന്ധുക്കളുടെ ആശ്രയത്തിൽ കഴിയുന്ന
വിധവകളെ സംരക്ഷിക്കുന്നവർക്ക് പ്രതിമാസം 1000 രൂപ അനുവദിക്കുന്നതാണ് പദ്ധതി. വിവരങ്ങൾക്ക് ബ്ലോക്ക്, നഗരസഭാ തലങ്ങളിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയങ്ങളുമായി ബന്ധപ്പെടുക. അപേക്ഷിക്കാൻ www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |