തിരുവനന്തപുരം: നേമം കുറുവാണി ചാരിറ്റബിൾ ആൻഡ് എഡ്യുക്കേഷൻ ഫൗണ്ടേഷന്റെ രണ്ടാംവാർഷികവും അവാർഡ് വിതരണവും കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.സാമൂഹിക പ്രവർത്തകനുള്ള പുരസ്‌കാരം നേടിയ ശാന്തിവിള മുജീബ് റഹ്മാനെയും ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കമ്മിഷൻ അംഗമായ എ.കെ.മീരസാഹിബിനെയും മന്ത്രി ജി.ആർ.അനിൽ ആദരിച്ചു. എസ്.എസ്.എൽ.സിക്കും പ്ലസ്ടുവിനും ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി. സൗജന്യ ഭക്ഷ്യക്കിറ്റും വിതരണം ചെയ്തു. കെ.എസ്.ചന്ദ്രശേഖർ,കൗൺസിലർ എം.ആർ.ഗോപൻ,ഫൗണ്ടേഷൻ സെക്രട്ടറി ഷാഹുൽഹമീദ്, പ്രസിഡന്റ് നേമം സുബൈർ,മുൻ കൗൺസിലർ സബീറബീഗം,ശാന്തിവിള സുബൈർ,വാർഡ് മെമ്പർ സന്ധ്യ,എ.എം.കെ.നൗഫൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |