തിരുവനന്തപുരം:മഹാത്മാഗാന്ധി കോളേജിൽ നാലുവർഷ ബിരുദ കോഴ്സുകളുടെ ഉദ്ഘാടനം എം.സംഗീത് കുമാർ നിർവഹിച്ചു.പ്രിൻസിപ്പൽ ഡോ.വി.എം.ആനന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.മനോജ്.ജി.എസ് സ്വാഗതം പറഞ്ഞു.വനമഹോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം സജു.എസ്.നായരും,ലഹരി വിരുദ്ധ ബോധവത്കരണ കൂട്ടായ്മയുടെ ഉദ്ഘാടനം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ബി.എൽ.ഷിബുവും നിർവഹിച്ചു.ചലച്ചിത്രതാരം സുധീർ കരമന,കോളേജ് പി.ടി.എ വൈസ് പ്രസിഡന്റ് എം.കാർത്തികേയൻ നായർ,കോളേജ് കൗൺസിൽ സെക്രട്ടറി ഡോ.ദിലീപ്.എ.എസ്,പ്രൊഫ.ബിജുകുമാർ.കെ,ആശാ പ്രഭാകരൻ,പ്രൊഫ.ചിത്ര.വി.എസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |