തിരുവനന്തപുരം:എംപ്ലോയീസ് പെൻഷൻ സ്‌കീം (ഇ.പി.എസ്) പ്രകാരം 2014 സെപ്തംബർ വരെ സർവീസിലുണ്ടായിരുന്ന ജീവനക്കാരുടെ ഉയർന്ന പെൻഷനുള്ള അപേക്ഷകളിൽ 98 ശതമാനത്തിലും നടപടികൾ പൂർത്തിയാക്കിയതായി തിരുവനന്തപുരം റീജിയണൽ പ്രോവിഡന്റ് ഫണ്ട് കമ്മിഷണർ കെ.ജി. വിനോദ് അറിയിച്ചു.
14,605 അപേക്ഷകളിൽ 14,305 എണ്ണവും തീർപ്പാക്കി. മൊത്തം അപേക്ഷകളിൽ യോഗ്യമെന്ന് കണ്ടെത്തിയ 9,333 എണ്ണത്തിന് ഡിമാൻഡ് നോട്ടീസ് നൽകി. സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ അയോഗ്യമെന്ന് കണ്ടെത്തിയ 4,972 അപേക്ഷകൾ സ്പീക്കിംഗ് ഓർഡറുകൾ വഴി അന്തിമവുമാക്കി. ശേഷിക്കുന്ന 300 അപേക്ഷകൾ സജീവ അവലോകനത്തിലാണ്, അവ ഉടൻ പൂർത്തിയാക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു.
റീജിയണൽ ഓഫീസിന് കീഴിലുള്ളവയ്ക്ക് പുറമേ, മറ്റ് ഇ.പി.എഫ്. ഒ ഓഫീസുകൾ അയച്ചുതന്ന 403 ഇന്റർ റീജിയണൽ കേസുകളുടെ നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. കുടിശ്ശികയെക്കുറിച്ച് ജൂൺ 15വരെ ലഭിച്ചിട്ടുള്ള കേസുകളിൽ പെൻഷൻ പേയ്‌മെന്റ് ഓർഡറുകൾ പരിഷ്‌കരിച്ച് വർദ്ധിപ്പിച്ച പെൻഷൻ വിതരണം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |