റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2025 ജൂലൈ 3 മിഥുനം 19 വ്യാഴാഴ്ച
(മദ്ധ്യാഹ്ന ശേഷം 1 മണി 50 മിനിറ്റ് 8 സെക്കന്റ് വരെ അത്തം നക്ഷത്രം ശേഷം ചിത്തിര നക്ഷത്രം )
അശ്വതി: മധുരഭാഷണം കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും ഏവരുടേയും പ്രശംസ നേടും, വ്യാപാര ലാഭം, വിദ്യാവിജയം.
ഭരണി: യാത്രയിൽ നേട്ടം, ധനപ്രാപ്തി, കുടുംബജീവിതത്തിൽ അഭിപ്രായ ഐക്യം, തൊഴിൽ മേഖലയിൽ നിന്നും നേട്ടം, കീർത്തി ലഭിക്കും.
കാർത്തിക: പ്രതിബന്ധങ്ങളെ അതിജീവിക്കും, ശുഭകാര്യങ്ങൾ നടക്കും, ധനപരമായ കാര്യങ്ങളിൽ വിജയം, വിദ്യാവിജയം, ഈശ്വര ഭക്തി.
രോഹിണി: അഭിമാനകരമായ സംഗതികൾ സംഭവിക്കും, മാതാപിതാക്കളെ സംരക്ഷിക്കും, ഇഷ്ടമംഗല്ല്യയോഗം, ചുറ്റുപാടുകൾ അനുകൂലം.
മകയിരം: കുടുംബത്തിൽ,സ്ത്രീകൾക്ക് അംഗീകാരം. പ്രവർത്തിവിജയം, സന്താനങ്ങളെക്കൊണ്ട് ഗുണം,സംഗതികൾ അനായാസം കൈവശം വന്നുചേരും, നയതന്ത്രശാലി.
തിരുവാതിര: സഹപ്രവർത്തകർക്ക് അസൂയ തോന്നുന്ന കാര്യങ്ങൾ സംഭവിക്കും, പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടതായി വരും.
പുണർതം: എല്ലാരംഗത്തും പരാജയം, ബന്ധുജനങ്ങളുടെ വേർപാടിൽ ദുഃഖിക്കാനിടയാകും, കുടുംബവുമായി അകൽച്ച, സ്ത്രീ വിഷയങ്ങളിൽ പെട്ട് കലഹം.
പൂയം: സന്താനങ്ങൾക്ക് ജോലിലഭ്യത, കലഹങ്ങൾ ഉണ്ടാകാതെ നോക്കണം, അകന്നു നിന്നവർ അനുകൂലികളാകും, പ്രവർത്തിവിജയം.
ആയില്യം: സഞ്ചാരക്ലേശം വർദ്ധിക്കും. സ്ത്രീകളുമായി വിരോധത്തിന് ഇടവരും, കർമ്മ മണ്ഡലത്തിൽ വിഷമതകൾ, രോഗാരിഷ്ടത.
മകം: ഏർപ്പെട്ടിരിക്കുന്ന കാര്യങ്ങളിൽ വിജയപ്രാപ്തിയുണ്ടാകും, ദാമ്പത്യം സുഖപ്രദം, മാനസികനിലയിൽ ശാന്തത, സ്ത്രീകൾക്ക് അംഗീകാരം, രോഗശാന്തി.
പൂരം: ആരോഗ്യപരമായി മോശസമയം, കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസം, ചെലവുകൾ വർദ്ധിക്കും, ഉദരരോഗം, ദൈവാധീനക്കുറവ്.
ഉത്രം: ബന്ധു ഗുണം. യാത്രമൂലം നേട്ടം,തൊഴിൽ രംഗത്ത് നിന്നും ആനുകൂല്ല്യം, വ്യക്തിബന്ധത്തിലെ കെട്ടുറപ്പ് വർദ്ധിക്കും, വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ഗുണം.
അത്തം: സുഖാനുഭവങ്ങൾ, കുടുംബാംഗങ്ങൾ സ്‌നേഹത്തോടെ പെരുമാറും, സ്ത്രീകൾ കാരണം ഗുണാനുഭവങ്ങൾ, ശത്രുഭയം മാറിക്കിട്ടും.
ചിത്തിര: സംസാരം വളരെ നിയന്ത്രിക്കണം,ഔഷധം ഉപയോഗിക്കേണ്ടി വരും,യാത്രാഗുണം, വ്യവഹാര വിഷയങ്ങളിൽ മനോദുഃഖം.
ചോതി: യാത്രയും അദ്ധ്വാനവും ആരോഗ്യത്തെ ബാധിക്കും, കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ പെട്ടെന്ന് നഷ്ടമാകും.
വിശാഖം: സൽക്കീർത്തി വർദ്ധിക്കും, നിയമന ഉത്തരവുകൾ ലഭിക്കും,യാത്ര വേണ്ടി വരും, കർമ്മപുഷ്ടിയും യാത്രാവിജയവും, വസ്ത്രാഭരണാദി നേട്ടവുമുണ്ടാകും.
അനിഴം: വിദേശത്തെ തൊഴിൽ മൂലം സാമ്പത്തികനേട്ടം,ആരോഗ്യനില തൃപ്തികരം, ഭാഗ്യ അനുഭവങ്ങൾ, വിവാഹാദി മംഗള കർമ്മങ്ങളിൽ പങ്കെടുക്കും.
കേട്ട: പൊതുവെ ഐക്യത, അധികാര പരിധി വർദ്ധിക്കും. മറ്റുള്ളവരുടെ ആദരവ് നേടും, വാഹനഭാഗ്യം, പണമിടപാടുകളിൽ നേട്ടം, അധ്യാപകർക്ക് അനുകൂല സമയം.
മൂലം: എതിരാളികളുടെ വിമർശനത്തെ മറികടക്കാനാകും, തൊഴിലിൽ അഭിവൃദ്ധി, ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതി നേടും, കുടുംബസുഖം.
പൂരാടം: ശാരീരികമായി വളരെയധികം ഗുണാനുഭവങ്ങൾ, വ്യവഹാര വിജയം, ബിസിനസ്സിൽ പുരോഗതി, ജീവിതത്തിൽ മുന്നേറണമെന്ന മോഹം ജനിക്കും.
ഉത്രാടം: കുടുംബസുഖം, മംഗളകർമ്മങ്ങളിൽ സഹകരിക്കും, അധികാര പ്രാപ്തി, ഔഷധസേവ നിർത്താൻ സാധിക്കും.
തിരുവോണം: മാനസികവും ശാരീരികവുമായി ഉണ്ടായിരുന്ന അസ്വസ്ഥതകൾ മാറും, പൂർവ്വിക സ്വത്ത് ലഭിക്കും, കുടുംബ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
അവിട്ടം: തെറ്റിദ്ധാരണകൾ വന്നുഭവിക്കും, യാത്രയിൽ ബുദ്ധിമുട്ടുകളും ധനനഷ്ടവും, പരിശ്രമങ്ങൾക്ക് അനുകുലമായ ഫലം കിട്ടില്ല, ബന്ധുജനങ്ങളുമായി കലഹം.
ചതയം: സഹായിച്ചവർ ശത്രുക്കൾ ആകും, വിവാദങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കണം, സമയം തീർത്തും പ്രതികൂലമാണ്, പണച്ചെലവുകൾ കൂടും, കടങ്ങൾ പ്രശ്നമാകും.
പൂരുരുട്ടാതി: തസ്‌ക്കരഭയം അനുഭവപ്പെടും, ശത്രുക്കൾ വർദ്ധിക്കും, വിവാഹാലോചനകൾ മാറ്റിവയ്കപ്പെടും, പദ്ധതികൾ പൂർത്തിയാക്കാൻ പ്രയാസപ്പെടും, കലഹങ്ങൾ ഉണ്ടാകാതെ നോക്കണം.
ഉത്തൃട്ടാതി: അപ്രതീക്ഷിതമായി വിദേശയാത്ര തരപ്പെടും, എതിരാളികളുടെ വിമർശനത്തെ മറികടക്കാനാകും, ദൈവീക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും.
രേവതി: ആരോഗ്യസ്ഥിതി തൃപ്തികരമായിരിക്കുകയില്ല, സ്വന്തം പ്രവർത്തികൾ മൂലം അസ്വസ്ഥതകൾ, ധനപരമായ കാര്യങ്ങളിൽ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |