മുഹമ്മ: ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജെ എൽ ജി ഗ്രൂപ്പുകൾക്ക് ഓണക്കാല പൂകൃഷിക്കുള്ള തൈകൾ വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഡി. മഹീന്ദ്രൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. മുഹമ്മ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ടി. റെജി അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു രാജീവ് , മുഹമ്മ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം. ചന്ദ്ര , സി. ഡി. വിശ്വനാഥൻ , പി. എൻ. നസീമ, വിനോമ്മ രാജു , ഷെജിമോൾ സജീവ് , സന്തോഷ് ഷൺമുഖൻ, പ്രൊഫ. പി. എ. കൃഷ്ണപ്പൻ, സലിമോൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം. എസ്. ലത സ്വാഗതവും കൃഷി അസിസ്റ്റന്റ് ഡയറക്ടർ സമീറ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |