ആലപ്പുഴ: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളപരിഷ്കരണത്തിൽ ഒരുവർഷമായിട്ടും സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചനാദിനം ആചരിച്ചു. കളക്ട്രേറ്റിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി ഡോ. ജി.പി. പദ്മകുമാർ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.യു ജില്ലാ പ്രസിഡന്റ് യു. ഉന്മേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സജു പത്രോസ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ പി.ജി. പ്രകാശ്, കെ. വിനോദ്കുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ. ബിജു, മനോജ്കുമാർ, നാരായണൻകുട്ടി, ശ്രീകാന്ത്, നന്ദകുമാർ, അമ്പിളി, രാജേഷ്‌കുമാർ, അനിൽകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |