തിരുവനന്തപുരം: ആലിൻമൂട് ബ്രദേഴ്സ് സംഘടിപ്പിച്ച മെരിറ്റ് ഈവനിംഗ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. മികച്ച അദ്ധ്യാപകരായി തിരഞ്ഞെടുത്ത എസ്.സ്മിത,വിനോദ്.ആർ.ബി,സുപർണ പ്രേംലാൽ, യമുനാദേവി എന്നിവർക്കും നാടകാചാര്യൻ എസ്.ആർ.കെ പിള്ള,നാടക രചയ്താവ് മാങ്കോയിക്കൽ ചന്ദ്രൻ എന്നിവർക്ക് മന്ത്രി പുരസ്കാരം സമർപ്പിച്ചു. പി.എസ്.സി അംഗം എച്ച്.ജോഷ്, കേരള എൻസൈക്ലോപീഡിയ ഡയറക്ടർ ഡോ.മ്യൂസ് മേരി ജോർജ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.സത്യൻ എന്നിവർ സംസാരിച്ചു.പ്രസിഡന്റ് പി.എസ്.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഭുവനേന്ദ്രൻ നായർ,എസ്.വിജയകുമാരൻ നായർ, ബി.പത്മകുമാർ, സി.ബാലചന്ദ്രൻ നായർ, കെ.ജി.വിനോദ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |