ചേലക്കര: ചേലക്കര താലൂക്ക് ആശുപത്രിയിലെ ചികിത്സ പിഴവ് സംഭവിച്ചത് പരിശോധിച്ച് നിയമപരമായ നടപടി സ്വീകരിക്കുന്നതിന് ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയതായി പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷ്‌റഫ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.പി.ശ്രീജയൻ എന്നിവർ അറിയിച്ചു. ചേലക്കര പടിഞ്ഞാറേ പങ്ങാരപ്പിള്ളി കുണ്ടുപറമ്പിൽ മനോജിനാണ് താലൂക്ക് ആശുപത്രി ചികിത്സയിലെ ജാഗ്രതക്കുറവ് മൂലം കാലിൽ തറച്ചിരുന്ന കമ്പുമായി അഞ്ചുമാസക്കാലം വേദന അനുഭവിച്ചു കഴിയേണ്ടി വന്നത്. ഈ വിവരം പുറത്തായതോടെയാണ് ആശുപത്രി ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി യോഗം ചേർന്ന് പിഴവ് പറ്റിയെന്ന് വിലയിരുത്തി നടപടിക്കൊരുങ്ങിയത്. അതേസമയം ആശുപത്രിക്കെതിരെ നടക്കുന്ന കുപ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും ബ്ലോക്ക് പ്രസിഡന്റ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |