തൃശൂർ: ഗവ. മെഡിക്കൽ കോളേജിന് ചരിത്രത്തിലെ ഏറ്റവും മികച്ച പരിഗണന നൽകിയത് കഴിഞ്ഞ ഒമ്പത് വർഷക്കാലത്തെ എൽ.ഡി.എഫ് ഭരണകാലത്താണെന്ന് സി.പി.എം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ്. കോൺഗ്രസ് മെഡിക്കൽ കോളേജിൽ നടത്തിയ സമര നാടകം അപഹാസ്യമാണ്. അവരുടെ ഭരണകാലത്ത് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കേന്ദ്രമായിരുന്നു മെഡിക്കൽ കോളേജും ആരോഗ്യ രംഗവും. മെഡിക്കൽ കോളേജിൽ അമ്മയും കുഞ്ഞും ബ്ലോക്ക് നിർമ്മിക്കുന്നത് 279 കോടി രൂപ ചെലവിലാണ്. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് 169 കോടി രൂപ വിനിയോഗിച്ചാണ് നിർമ്മിക്കുന്നത്. ഇതിന്റെ പണി പുരോഗമിക്കുകയാണ്. പുതിയ തസ്തികകൾ അനുവദിച്ചും നിലവിലുള്ളവയിൽ നിയമനം നടത്തിയും മെഡിക്കൽ കോളേജിൽ വലിയ ഇടപെടലാണ് സർക്കാർ നടത്തിയതെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |