പ്രമാണപരിശോധന
കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ്/സെറോളജിക്കൽ അസി. (കാറ്റഗറി നമ്പർ 580/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് 4ന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ- 1 സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546325).
കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ സോഷ്യൽ സയൻസ് (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 375/2022), ലക്ചറർ ഇൻ വൊക്കേഷണൽ എഡ്യൂക്കേഷൻ (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 371/2022) തസ്തികകളിലേക്ക് 5ന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ- 2 എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546447).
പുരാവസ്തു വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 527/2023) തസ്തികയിലേക്ക് 5ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ- 4 ബി വിഭാഗവുമായി ബന്ധപ്പെടണം (0471 2546418).
അർഹതാനിർണ്ണയ പരീക്ഷ
കേരള പൊതുവിദ്യാഭ്യാസ വകുപ്പിൽ നിർദ്ദിഷ്ട യോഗ്യതയുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റം വഴി ലാബ് അസിസ്റ്റന്റുമാരായി നിയമനം ലഭിക്കുന്നതിനും കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലാബ് അസിസ്റ്റന്റുമാരായി ഇപ്പോൾ ജോലി ചെയ്യുന്നവർക്ക് പ്രൊബേഷൻ പൂർത്തിയാക്കുന്നതിനുമുള്ള അർഹതാനിർണ്ണയ പരീക്ഷയുടെ (ലാബ് അസിസ്റ്റന്റ് ടെസ്റ്റ്) (കാറ്റഗറി നമ്പർ 175/2025) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അവസാന തീയതി 30ന് രാത്രി 12 വരെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |