പത്തനാപുരം: മുൻ വൈരാഗ്യത്തെ തുടർന്ന് അയൽവാസികൾ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയതായി പരാതി. കുര്യോട്ട്മല കോളനിയിലെ 39-ാം നമ്പർ വീട്ടിൽ താമസിക്കുന്ന റാണി, പുനലൂർ ഡിവൈ.എസ്.പിക്ക് ഇതുസംബന്ധിച്ച് പരാതി നൽകി. അടുക്കളയിൽ അതിക്രമിച്ച് കയറിയ അക്രമികൾ ഭക്ഷണം പാചകം ചെയ്യുന്ന പാത്രങ്ങൾ, ഫർണിച്ചറുകൾ, ഫാൻ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ, കുടിവെള്ള ടാങ്ക്, മുറ്റത്ത് സൂക്ഷിച്ചിരുന്ന ഇരുചക്ര വാഹനങ്ങൾ എന്നിവ നശിപ്പിച്ചു. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുടമ പറഞ്ഞു. പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരുമായി അക്രമികൾ ചെറുത്തുനിൽപ്പ് നടത്തിയതായി പ്രദേശവാസികൾ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |