കൊല്ലം: മന്ത്രി വീണാ ജോർജിനെ രക്ത സമ്മർദ്ദം കൂടിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് മന്ത്രിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തേക്കുള്ള യാത്രാമദ്ധ്യേയാണ് സംഭവം. ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിക്ക് ഉടൻതന്നെ ഡ്രിപ്പ് നൽകി. അര മണിക്കൂറിനുള്ളിൽ ആശുപത്രി വിടാനാകുമെന്ന് അധികൃതർ പറഞ്ഞു.
അതേസമയം കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ മന്ത്രിക്കെതിരെ പ്രതിഷേധം ഉയരുകയാണ്. തകർന്ന വീണ കെട്ടിടം ഉപയോഗിക്കുന്നതല്ലെന്ന് പറഞ്ഞ് രക്ഷാപ്രവർത്തനം തടസപ്പെടുത്തിയത് ആരോഗ്യ മന്ത്രിയാമെന്നും അതിനാൽ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജി വയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പ് മന്ത്രിയും സഹകരണ മന്ത്രിയും സ്ഥലത്തെത്തി കെട്ടിടം അടഞ്ഞു കിടക്കുന്നതാണെന്നും അതിനകത്ത് ആരും ഇല്ലെന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചതിനാലാണ് രക്ഷാപ്രവർത്തനം നടക്കാതെ പോയത്. ഇതു കാരണം ഒരു ജീവനാണ് നഷ്ടമായത്. ആരെങ്കിലും തയ്യാറാക്കി നൽകുന്ന നരേറ്റിവ് പറയുക എന്നത് മാത്രമാണ് ആരോഗ്യമന്ത്രിയുടെ ജോലി. മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജി വച്ച് ഇറങ്ങിപ്പോകണമെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |