
തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ പ്രചാരണ മുദ്രാവാക്യം 'ഇടതും വലതും മതിയായി; ഇനി വരണം എൻ.ഡിഎ' തൃശൂരിൽ ചേർന്ന സംസ്ഥാന നേതൃയോഗം അംഗീകരിച്ചു. നേതൃയോഗത്തിൽ പ്രചാരണ ലോഗോ പ്രകാശനം ചെയ്തു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവർ പ്രകാശനം നിർവഹിച്ചു. സീറ്റ് തർക്കങ്ങളൊന്നുമില്ലാതെ തിരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനിച്ചു.
ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി.രമേശ്, ശോഭാ സുരേന്ദ്രൻ, എസ്.സുരേഷ്, അനൂപ് ആന്റണി, ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.എ.ഉണ്ണിക്കൃഷ്ണൻ, ജ്യോതിഷ്, വൈസ് പ്രസിഡന്റുമാരായ സംഗീത വിശ്വനാഥ്, പത്മകുമാർ, എൻ.ഡി.എ വൈസ് ചെയർമാൻ എ.എൻ.രാധാകൃഷ്ണൻ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.കെ.അനീഷ് കുമാർ, കെ.സോമൻ എന്നിവർ സന്നിഹിതരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |