കാട്ടാക്കട: കൊലപാതകശേഷം 14 വർഷമായി മുങ്ങിനടന്ന പ്രതിയെ നെയ്യാർ ഡാം പൊലീസ് പിടികൂടി.നെയ്യാർ ഡാം വാഴിച്ചൽ കോവിലൂർ അയ്യൻവിളാകം ചാക്കപ്പാറ വിനോദ് ഭവനിൽ ബിനുവിനെ (31) സംഘം ചേർന്ന് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി, കൈപ്പപ്ലാവിള തടത്തരികത്ത് വീട്ടിൽ ശങ്കർ എന്ന രതീഷാണ് (43) പിടിയിലായത്.
റിമാൻഡ് കാലാവധിയിൽ ജാമ്യം കിട്ടിയ ഇയാൾ തമിഴ്നാട്ടിലും ബംഗളൂരുവിലും പോയി ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെ പേച്ചിപ്പാറയിലെ ഇയാളുടെ ഭാര്യ വീട്ടിലും ഇയാൾ എത്തിയിരുന്നു.ഇക്കഴിഞ്ഞ ദിവസം ഇയാൾ നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
നെയ്യാർ ഡാം എസ്.എച്ച്.ഒ ശ്രീകുമാർ,സീനിയർ സി.പി.ഒമാരായ ബൈജു ജോസ്,വിജയ കുമാർ,സി.പി.ഒമാരായ രതീഷ്,രാഹുൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ റിമാൻഡ് ചെയ്തു.രണ്ടാംപ്രതി ശങ്കർ പിടിയിലായതോടെ ബിനു വധക്കേസിൽ മുടങ്ങിക്കിടന്ന വിചാരണ ഉടൻ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |