മലപ്പുറം: എ.പി.അസ്‌ലം ഹോളി ഖുർആൻ അവാർഡിന് www.aslamquranaward.com എന്ന വെബ് സൈറ്റ് വഴി ഈ മാസം 15 മുതൽ അപേക്ഷിക്കാം. മൂന്ന് വിഭാഗങ്ങളിലായി 21 വയസ് വരെ പ്രായമുള്ള സ്ത്രീ-പുരുഷന്മാർക്കും 12 വയസ് വരെയുള്ള കുട്ടികൾക്കും പങ്കെടുക്കാം. ഫൈനൽ മത്സരവും അവാർഡ് ദാനവും ഡിസംബർ 22, 23, 24 തിയതികളിൽ നടക്കും. വിജയികൾക്ക് 35 ലക്ഷം രൂപയുടെ സമ്മാനങ്ങൾ നൽകും. വാർത്താസമ്മേളനത്തിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എ.പി.അബ്ദുസമദ്, എം.എം.അക്ബർ, എ.പി.ഷംസുദ്ദീൻ, എ.പി.ആസാദ്, റാഷിദ് ബിൻ അസ്‌ലം, മുഹമ്മദ് അസ്‌ലം, പി.മുസ സ്വലാഹി പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |