തൃശൂർ: എം.എ.ജോൺ സ്മാരക സമിതിയുടെ പ്രഥമ എം.എ.ജോൺ സ്മാരക പുരസ്‌കാരം പ്രതിപക്ഷനേതാവ് വി.ഡി.സതീശന് സമ്മാനിക്കും. 25000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരമെന്ന് ജൂറി അംഗം ഡോ.പി.വി.കൃഷ്ണൻനായർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ മാസം 17 ന് രാവിലെ 10 ന് സാഹിത്യ അക്കാഡമി ഹാളിൽ ചേരുന്ന പൊതുസമ്മേളനത്തിൽ കെ.പി.സി.സി മുൻ പ്രസിഡന്റ് കെ.മുരളീധരൻ പ്രതിപക്ഷനേതാവ് വി.ഡി.സതീശന് അവാർഡ് സമ്മാനിക്കും. മുൻ മന്ത്രിമാരായ കെ.സി.ജോസഫ്, ജോസ് തെറ്റയിൽ തുടങ്ങിയവർ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. എൻ.ശ്രീകുമാർ, പ്രൊഫ.വി.പി.ജോൺസ് എന്നിവർ ജൂറി അംഗങ്ങളാണ്. സ്മാരക സമിതി ചെയർമാൻ കെ.വി.ദാസൻ, കൺവീനർ ജോസ്.സി.ജേക്കബ്, പി.ടി.അഷറഫ്, എം.എസ്.ശിവരാമകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |