ശിവഗിരി : ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ആഘോഷത്തിന് ശിവഗിരി മഠത്തിൽ ചേർന്ന വിവിധ പ്രസ്ഥാനങ്ങളുടെ പ്രവർത്തകരുടെ യോഗം സംഘാടകസമിതിക്ക് രൂപം നല്‍കി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. സെപ്തംബർ 7 നാണ് ഗുരുദേവ ജയന്തി. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , ട്രഷറർ സ്വാമി ശാരദാനന്ദ , ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി വിരജാനന്ദഗിരി, നഗരസഭ ചെയർമാൻ കെ.എം. ലാജി , വർക്കല കഹാർ, എസ്.എൻ.ഡി.പി യോഗം ശിവഗിരിയൂണിയൻ സെക്രട്ടറി അജി.എസ്.ആർ.എം, അഡ്വ. ആർ. അനിൽകുമാർ, ശിവഗിരി മഠം പി.ആർ.ഒ ഇ.എം. സോമനാഥൻ, ഗുരുധർമ്മ പ്രചരണ സഭ ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ തുടങ്ങിയവർ സംസാരിച്ചു. 301 അംഗ സംഘാടകസമിതിക്ക് യോഗം രൂപം നല്‍കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |