തിരുവനന്തപുരം: മികച്ച മാലിന്യ സംസ്‌കരണ മാർഗം പഠിക്കാൻ തദ്ദേശവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ സംഘം മദ്ധ്യപ്രദേശിലേക്ക്. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുത്ത ഇൻഡോറിലെ മാതൃക പഠിക്കുകയാണ് ലക്ഷ്യം. വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി.വി. അനുപമയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് എട്ടുമുതൽ 10 വരെ ഇൻഡോർ കോർപറേഷൻ സന്ദർശിക്കുന്നത്. ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി. ജോസ്, ഡയറക്ടർ ആർ.എസ്. ഗംഗ, അസി.എക്സ്യൂട്ടിവ് എൻജിനിയർമാരായ ആർ. ഷൈജു ചന്ദ്രൻ, ബിനോദ് എന്നിവരാണ് മറ്റ് സംഘാംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |