പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ ക്രഷ് ആയി മാറിയ നടിയാണ് അനുപമ പരമേശ്വരൻ. പത്ത് വർഷം നീണ്ട സിനിമാ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടിയിപ്പോൾ. വളരെ മനോഹരമായിരുന്നെന്നും ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അനുപമ വ്യക്തമാക്കി.
വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപി ചിത്രമായ 'ജെഎസ്‌കെ'യിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് അനുപമ. എന്തുകൊണ്ടാണ് ഇത്രയും നാൾ മലയാളത്തിൽ നിന്ന് മാറി നിന്നതെന്നതിനെക്കുറിച്ചും അനുപമ അഭിമുഖത്തിൽ തുറന്നുപറയുന്നുണ്ട്.
'ഞാൻ മന:പൂർവം മലയാളത്തിൽ നിന്ന് മാറി നിന്നതല്ല. നല്ല സബ്ജക്ടിനുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. മലയാളത്തിൽ സിനിമ ചെയ്യുകയാണെങ്കിൽ അത്യാവശം നല്ല സിനിമ ചെയ്യണം, അല്ലാതെ ചുമ്മാ വന്നുപോകരുതെന്ന് ഉണ്ടായിരുന്നു. കുറുപ്പ് സിനിമയിലെ ഒരു സീൻ ആണെങ്കിലും അത് ഞാനാണെന്ന് മനസിലായില്ലെന്ന് ആളുകൾ പറഞ്ഞു. എനിക്ക് കിട്ടിയ വലിയൊരു അഭിനന്ദനമാണത്. അങ്ങനെ ഇംപാക്ടുണ്ടാക്കുന്ന കഥാപാത്രങ്ങൾ മതിയെന്നുള്ളതുകൊണ്ടാണ് ഇവിടെ ഞാൻ വളരെ കെയർഫുള്ളായി തിരഞ്ഞെടുക്കുന്നത്.'- അനുപമ പറഞ്ഞു.
പഠനം നിർത്തിയതിനെക്കുറിച്ചും അനുപമ തുറന്നുപറഞ്ഞു. 'ഡിഗ്രി ഫസ്റ്റ് ഇയറിലാണ് പ്രേമം ചെയ്തത്. സെക്കൻഡ് ഇയർ ആയപ്പോൾ, അറ്റൻഡൻസില്ലെങ്കിൽ എക്സാം എഴുതാൻ പറ്റില്ലെന്ന് പറഞ്ഞു. ഞാൻ എന്റെ വിദ്യാഭ്യാസം നിർത്തി. കൂട്ടുകാരും നാട്ടുകാരുമൊക്കെ അതിന് എന്നെ കുറ്റം പറഞ്ഞു. അപ്പോഴൊക്കെ കൂടെ നിന്നത് അച്ഛനും അമ്മയുമാണ്. ഞാനെടുത്ത ഒരു തീരുമാനത്തിനും അവർ എന്നെ കുറ്റം പറഞ്ഞിട്ടില്ല.'- നടി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |