ഏതൊരു കാര്യം ചെയ്യുമ്പോഴും വാസ്തു നോക്കുന്നവരാണ് മലയാളികൾ. ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്താൻ വാസ്തുവിന് കഴിയുമെന്നാണ് മലയാളികളുടെ വിശ്വാസം. കുടുംബത്തിൽ സമാധാനവും സമ്പത്തും ഉറപ്പാക്കാൻ വാസ്തു പ്രകാരമുള്ള കാര്യങ്ങൾ ചെയ്യാൻ ജ്യോതിഷികൾ നിർദേശിക്കാറുണ്ട്. വീട് വയ്ക്കുമ്പോഴും വീട്ടിലെ സാധനങ്ങളുടെ സ്ഥാനം നിശ്ചയിക്കുമ്പോഴുമാണ് പലരും പ്രധാനമായും വാസ്തു പരിഗണിക്കുന്നത്.
വാസ്തു നിയമപ്രകാരം മൺപാത്രങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ചില മൺപാത്രങ്ങളോ കളിമൺ കൊണ്ടുണ്ടാക്കിയ വസ്തുക്കളോ വീട്ടിൽ വച്ചാൽ അത് പോസിറ്റീവ് എനർജി നൽകുമെന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്. മാത്രമല്ല ഇത് സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും ആശ്വാസം നൽകുന്നുവെന്നും വിശ്വാസമുണ്ട്. വാസ്തുപ്രകാരം കളിമണ്ണിൽ നിർമ്മിച്ച വസ്തുക്കൾ വീട്ടിൽ ഐശ്വര്യവും സന്തോഷവും സമൃദ്ധിയും നൽകുന്നു. കളിമണ്ണ് ഉപയോഗിച്ച് നിർമ്മിച്ച ഏതൊക്കെ വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കാമെന്ന് നോക്കിയാലോ?
കളിമൺ വിഗ്രഹങ്ങൾ വീട്ടിൽ പൂജിക്കുന്നത് വഴി ഐശ്വര്യം ലഭിക്കുമെന്നാണ് വിശ്വാസം. കൂടാതെ സാമ്പത്തിക പ്രതിസന്ധി വീട്ടിൽ നിന്ന് നീങ്ങുന്നു. മൺ വിളക്ക് വീട്ടിൽ പോസിറ്റീവ് എനർജി നൽകുന്നതായി ജ്യോതിഷികൾ അഭിപ്രായപ്പെടുന്നു. വാസ്തുപ്രകാരം വീട്ടിലെ അടുക്കളയിൽ മൺപാത്രങ്ങൾ സൂക്ഷിക്കുന്നത് ശുഭകരമാണ്. എന്നാൽ മൺകുടം ഒരിക്കലും ശൂന്യമായി സൂക്ഷിക്കരുതെന്ന് പറയപ്പെടുന്നു. വേനൽക്കാലത്ത് വെള്ളം നിറച്ചുവയ്ക്കുകയും ശെെത്യകാലത്ത് ധാന്യങ്ങൾ ഇട്ട് സൂക്ഷിക്കുകയും വേണം. മൺകുടം ശൂന്യമായാൽ അത് വീടിന്റെ സന്തോഷവും ഐശ്വര്യവും തടസപ്പെടുത്തുമെന്ന് വാസ്തു ശാസ്ത്രത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |