തൃശൂർ: സംഗീത നാടക അക്കാഡമി ജൂലായ് 11 മുതൽ 13 വരെ സംഘടിപ്പിക്കുന്ന ദേശീയ താളവാദ്യോത്സവത്തിന്റെ കർട്ടൺ റൈസർ പരമ്പരയിലെ ആദ്യ പരിപാടിയായ സെമിനാർ ഇന്ന് നടത്തും. കേരള കലാമണ്ഡലത്തിന്റെ നിള കാമ്പസിലാണ് 'കഥകളിയുടെ മേള സംസ്‌കാരചരിത്രം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നത്. ഇന്ന് രാവിലെ 10ന് സംഘടിപ്പിക്കുന്ന സെമിനാറിൽ കലാമണ്ഡലം വൈസ് ചാൻസലർ പ്രൊഫ. ബി.അനന്തകൃഷ്ണൻ ആമുഖഭാഷണം നടത്തും. വി.കലാധരൻ മോഡറേറ്ററാകും. ഡോ. എൻ.പി.വിജയകൃഷ്ണൻ, കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ, ജയകൃഷ്ണൻ കോട്ടക്കൽ, കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം ഹരിഹരൻ എന്നിവർ സംസാരിക്കും. വാദ്യോത്സവം ക്യൂറേറ്റർ കേളി രാമചന്ദ്രൻ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |