മസ്‌കറ്റ്: ഒമാനിൽ പൊടിക്കാറ്റിൽപ്പെട്ട് കാർ മറിഞ്ഞ് മലയാളിയായ നാലുവയസുകാരി മരിച്ചു. ഒമാനിലെ നിസ്വയിൽ താമസിക്കുന്ന കണ്ണൂർ മട്ടന്നൂർ കീച്ചേരി സ്വദേശി നവാസിന്റെയും റസിയയുടെയും മകൾ ജസാ ഹൈറിൻ (4) ആണ് മരിച്ചത്. അദ് ദഖിലിയ ഗവർണറേറ്റിലെ ആദമിൽ ഇന്നലെ പുലർച്ചെ 3.30നായിരുന്നു അപകടം. സലാല സന്ദർശിച്ച ശേഷം നിസ്‌വയിലേക്ക് മടങ്ങുകയായിരുന്ന കാർ ശക്തമായ പൊടിക്കാറ്റിനിടെ ഡ്രൈവറിന് നിയന്ത്രണം നഷ്ടമായി മറിഞ്ഞെന്നാണ് വിവരം. കുട്ടിയുടെ മാതാപിതാക്കളും മൂത്ത സഹോദരി സിയാ ഫാത്തിമയും പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |