വാഷിംഗ്ടൺ: യു.എസിലെ ടെക്‌സസിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 90 ആയി. 28 പേർ കുട്ടികളാണ്. കെർ കൗണ്ടിയിൽ ഗ്വാഡലപ് നദിക്കരയിലെ സമ്മർ ക്യാമ്പിൽ നിന്ന് കാണാതായ 10 കുട്ടികളെയും ഒരു കൗൺസിലറെയും കണ്ടെത്താനായിട്ടില്ല. ഇവർ അടക്കം ഒഴുക്കിൽപ്പെട്ട 41 പേർക്കായി തെരച്ചിൽ തുടരുകയാണ്. പ്രളയ ബാധിത മേഖല യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സന്ദർശിച്ചേക്കും. ശക്തമായ മഴയ്ക്ക് പിന്നാലെ വെള്ളിയാഴ്ച പുലർച്ചെയാണ് മദ്ധ്യ ടെക്സസിൽ പ്രളയമുണ്ടായത്. ശനിയാഴ്ച മുതൽ വെള്ളം താഴ്ന്ന് തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |