ലോർഡ്സ്: ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ മൂന്ന് സെഞ്ച്വറികൾ ഉൾപ്പെടെ 585 റൺസ് നേടി ടീമിൽ തന്റെ ശക്തമായ സാനിദ്ധ്യം തെളിയിച്ചിരിക്കുകയാണ് ശുഭ്മാൻ ഗിൽ. ഇപ്പോഴിതാ ഇന്ത്യൻ ക്യാപ്റ്റനെക്കുറിച്ചുള്ള സച്ചിൻ ടെണ്ടുൽക്കറിന്റെ നിരീക്ഷണം ശ്രദ്ധേയമാകുകയാണ്. ടീമിനെ നയിക്കുന്നതിൽ ഗില്ലിന്റെ കഴിവിനെ ഇതിഹാസ താരം പ്രശംസിച്ചു. ലോർഡ്‌സിൽ നടന്ന ഒരു ചടങ്ങ് ഉദ്ഘാടനം ചെയ്യുമ്പോഴാണ് താരം പുതിയ ഇന്ത്യൻ നായകനെക്കുറിച്ച് വാചാലനായത്.
'ശുഭ്മാൻ എപ്പോഴും വളരെ ശാന്തനാണെന്നും സാഹചര്യം ഏതായാലും പരിഭ്രമമില്ലാതെയിരിക്കുന്ന ആളാണെന്ന് സച്ചിൻ പറയുന്നു. ഇന്ത്യൻ ടീമിനു വേണ്ടി കാര്യങ്ങൾ ആഏകോപിപ്പിച്ചു കൊണ്ടു പോകുന്നതിൽ ഗിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്നും സച്ചിൻ പ്രശംസിച്ചു.
'ഗിൽ അദ്ദേഹത്തിന്റെ റോൾ ഭംഗിയായി ചെയ്തു. ഗില്ലിനെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസിലാക്കൻ കഴിയുന്ന ഒരു വസ്തുത അദ്ദേഹം സമ്മർദ്ദത്തിലല്ല എന്നുള്ളതാണ്. മത്സരം ഏത് സാഹചര്യത്തിലെത്തി നിന്നാലും ഒരു പ്രശ്നവുമില്ല. അതിൽ നിന്ന് ഉയർത്തിക്കൊണ്ട് വരുന്നത് എന്താണെന്നുള്ളതാണ് പ്രധാനം. " സച്ചിൻ കൂട്ടിച്ചേർത്തു.
നിലവിൽ നടക്കുന്ന ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയുടെ ആദ്യ രണ്ട് ടെസ്റ്റുകളിൽ ഇംഗ്ലണ്ടിനെതിരെ ഇരട്ട സെഞ്ച്വറി ഉൾപ്പെടെ മൂന്ന് സെഞ്ച്വറികൾ നേടിയാണ് ഗിൽ തന്റെ ശക്തി തെളിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |