പത്തനാപുരം: ദേശീയ പണിമുടക്കിന്റെ ഭാഗമായി പത്തനാപുരത്ത് സംഘർഷം. സംസ്ഥാന സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഔഷധി സബ് സെന്ററിൽ ജോലിക്കെത്തിയ ജീവനക്കാരെ സി.ഐ.ടി.യു പ്രവർത്തകർ ഇറക്കിവിട്ടു. ഒരു ജീവനക്കാരനെ കൈയേറ്റം ചെയ്തു. രാവിലെ പത്തോടെ സ്ഥലത്തെത്തിയ സി.ഐ.ടി.യു. പ്രവർത്തകർ ഓഫീസിലുണ്ടായിരുന്ന വനിതാ ജീവനക്കാരോട് ഇറങ്ങിപ്പോകാൻ ആവശ്യപെട്ടു.ആറ് വനിതാ ജീവനക്കാർ പുറത്തേക്കിറങ്ങി.
അതേസമയം കരുനാഗപ്പള്ളി സ്വദേശിനിയായ അസിസ്റ്റന്റ് മാനേജർ ഷമീന തനിക്ക് പോകാൻ വാഹനമില്ലാത്തതിനാൽ ഓഫീസ് വിട്ടുപോകില്ലെന്ന് പറഞ്ഞു. ഇതോടെ കൂടുതൽ സി.പി.എം, സി.ഐ.ടി.യു പ്രവർത്തകർ സബ്സെന്ററിലെത്തി പ്രതിഷേധിച്ചു. തുടർന്ന് പൊലീസും സ്ഥലത്തെത്തി. ഒടുവിൽ സമരക്കാരെ പൊലീസ് പിന്തിരിപ്പിച്ചു. ഇതിനിടെ ഗോഡൗണിൽ ഉണ്ടായിരുന്ന തൊഴിലാളി രഘുനാഥനെ സമരാനുകൂലികൾ കഴുത്തിൽ പിടിച്ചു തള്ളി പുറത്താക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |