കൊച്ചി: ജുവലറികളിലും വീടുകളിലും ആഭരണങ്ങൾ ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ നൂറ് ശതമാനം സുരക്ഷിതമായി സൂക്ഷിക്കാൻ ബി.ഐ.എസ് സർട്ടിഫൈഡ് ലോക്കറുകളുടെ ഏറ്റവും പുതിയ ശ്രേണിയുമായി ഗോദ്‌റേജ് എന്റർപ്രൈസസ് ഗ്രൂപ്പിന്റെ സെക്യൂരിറ്റി സൊലൂഷൻസ്. കേരളത്തിൽ സേഫ് ലോക്കറുകളുടെ ആവശ്യം കൂടുകയാണെന്ന് കമ്പനിയുടെ ബിസിനസ് മേധാവി പുഷ്‌കർ ഗോഖലെ പറഞ്ഞു.
ജുവലറികൾക്കായി ഡിഫൻഡർ ഓറം പ്രോ റോയൽ ക്ലാസ് ഇ സേഫുകൾ അത്യാധുനിക സംരക്ഷണവും ഉയർന്ന ശേഷിയുള്ള സ്റ്റോറേജ് സൗകര്യവും നൽകും. ഇത് ബി.ഐ.എസ് മാനദണ്ഡങ്ങൾ പാലിക്കുന്നതും ജുവലറികളുടെ റീട്ടെയിൽ പ്രവർത്തന ആവശ്യങ്ങൾ നിറവേറ്റുന്നതുമാണ്. സ്വർണത്തിന്റെ ഹാൾമാർക്കിംഗ് സെന്ററുകൾ, ബാങ്കുകൾ, ജുവലറികൾ എന്നിവർക്ക് ആവശ്യമായ നോൺ ഡിസ്ട്രക്ടീവ് ഗോൾഡ് പരിശോധനാ സംവിധാനമായ അക്യു ഗോൾഡ് ഐ.ഇ.ഡി.എക്‌സ് സീരീസും കമ്പനി വിപണിയിൽ ഇറക്കി. പുതിയ ലോക്കറുകൾക്ക് പ്രത്യേകമായ ഓണം സുരക്ഷാ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |