തിരുവല്ല : സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ അന്തർദേശീയ സഹകരണ ദിനാഘോഷം നടത്തി. സംസ്ഥാന സഹകരണ എംപ്ളോയീസ് വെൽഫെയർ ഫണ്ട് ബോർഡ് വൈസ് ചെയർമാൻ അഡ്വ.ആർ. സനൽകുമാർ ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ.പ്രമോദ് ഇളമൺ അദ്ധ്യക്ഷത വഹിച്ചു. മികച്ച രീതിയിൽ നിക്ഷേപ സമാഹരണങ്ങൾ നടത്തിയ സംഘങ്ങളെ അവാർഡുകൾ നല്കി ആദരിച്ചു. സംഘങ്ങളിലെ ജീവനക്കാരുടെയും ബോർഡ് അംഗങ്ങളുടെയും മക്കളിൽ മികച്ച വിജയം കൈവരിച്ചവർക്ക് പുരസ്കാരങ്ങളും വിതരണം ചെയ്തു. സംസ്ഥാന സഹകരണ യൂണിയന്റെ സഹകരണ സ്റ്റാമ്പിന്റെ പ്രകാശനവും നിർവഹിച്ചു. സംസ്ഥാന കോ - ഓപ്പറേറ്റീവ് യൂണിയൻ ഇൻസ്ട്രെക്ടർ രേഷ്മ മനോഹരൻ സഹകരണ മേഖലയിലെ മുന്നേറ്റങ്ങളും വെല്ലുവിളികളും എന്ന വിഷയത്തിൽ ക്ളാസെടുത്തു. തിരുവല്ല സഹകരണ അസി.റജിസ്ട്രാർ ബിനു വി.സ്വാഗതം പറഞ്ഞു. ബെൻസി കെ.തോമസ്, പി.എസ് റജി, പ്രകാശ് ബാബു, ഹരികുമാർ എസ്, ഉഷാ രാജു എന്നിവർ സംസാരിച്ചു. സർക്കിൾ സഹകരണ യൂണിയൻ മുൻ ചെയർമാൻ ടി.ഡി. മോഹൻദാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |