തിരുവനന്തപുരം: ലാൻഡ് റവന്യൂ വകുപ്പിലെ 376 ജീവനക്കാർക്ക് സീനിയർ ക്ലാർക്ക്/സ്‌പെഷ്യൽ വില്ലേജ് ഓഫീസർ തസ്തികളിലേക്ക് സ്ഥാനക്കയറ്റം നൽകിയതോടെ വന്ന അത്രയും ക്ലർക്ക് തസ്തികയിലേക്കുള്ള ഒഴിവുകൾ അടിയന്തരമായി പി എസ് സിക്ക് റിപ്പോർട്ട് ചെയ്യാൻ മന്ത്രി കെ .രാജൻ നിർദ്ദേശം നൽകി.
ക്ലർക്ക്, വില്ലേജ് അസിസ്റ്റന്റുമാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെട്ടവർക്കാണ്
യോഗ്യതയുടെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം നൽകിയത്. ഇതോടെ വരുന്ന 376 ഒഴിവുകളും റിപ്പോർട്ട് ചെയ്യാൻ ലാൻഡ് റവന്യൂ കമ്മിഷണട് മന്ത്രി നിർദ്ദേശിച്ചു.
ഡെപ്യൂട്ടി കളക്ടർ മുതൽ, സീനിയർ ക്ലർക്ക് വരെയുള്ള റവന്യൂ ജീവനക്കാരുടെ സ്ഥാനക്കയറ്റം സമയബന്ധിതമായി പൂർത്തീകരിക്കാൻ പ്രവർത്തന കലണ്ടർ തയ്യാറാക്കി നടപടികൾ മുന്നോട്ടു പോകണമെന്ന് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 376 പേർക്ക് സ്ഥാനക്കയറ്റം നൽകാൻ കഴിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |