ലണ്ടൻ : ചരിത്രം കുറിച്ച പ്രകടനത്തോടെ വിംബിൾഡൺ വനിതാ സിംഗിസ് കിരീടത്തിൽ മുത്തമിട്ട് പോളിഷ് സൂപ്പർ താരം ഇഗ സ്വാംതെക്ക് . ഫൈനലിൽ അമേരിക്കയുടെ അമാൻഡ അനിസിമോവയ്ക്കെതിരെ ഒരു ഗെയിംപോലും നഷ്‌ടപ്പെടുത്താതെയാണ് നേരിട്ടുള്ള സെറ്റുകളിൽ ഇഗ ചാമ്പ്യനായത്.
57 മിനിട്ടിൽ 6-0,6-0ത്തിനാണ് ഇഗ അനിസിമോവയെ കീഴടക്കിയത്. ഓപ്പൺ കാലഘട്ടത്തിൽ വിംബിൾഡൺ ഫൈനലിൽ ഒരു ഗെയിം പോലും നേടാനാകാതെ തോൽക്കുന്ന ആദ്യ താരമാണ് അമാൻഡ. ഇഗയുടെ കരിയറിലെ ആദ്യ വിംബിൾഡൺ കിരീടമാണിത്. വിംബിൾഡൺ സിംഗിസ് കിരടം നേടുന്ന ആദ്യ പോളിഷ് താരവും ഇഗയാണ്. ഇതോടെ ഇഗയുടെ ഷെൽഫിൽ ആറ് ഗ്രാൻസ്ലാം കിരീടങ്ങളായി.
അതേസമയം പുരുഷ സിംഗിൾസ് ഫൈനലിൽ നിലവിലെ ചാമ്പ്യൻ സ്‌പെയിനിന്റെ കാർലോസ് അൽകാര സും ഇറ്റാലിയൻ താരം യാന്നിക് സിന്നറും ഏറ്റുമുട്ടും. അൽകാരസ് വിംബിൾഡണിൽ ഹാട്രിക്ക് കിരീടം ലക്ഷ്യം വയ്‌ക്കുമ്പോൾ ലണ്ടനിൽ കന്നിക്കിരീടമാണ് ലോക ഒന്നാം നമ്പർ താരം സിന്നറുടെ ഉന്നം. കഴിഞ്ഞ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ തന്നെ കീഴടക്കിയ അൽകാരസിനോട് പകരം വീട്ടാൻകൂടി ഉറച്ചാണ് സിന്നർ ഇന്നിറങ്ങുന്നത്. സെമിയിൽ യു.എസ് താരം ടെയിലർ ഫ്രിറ്റ്‌സിനെ വീഴ്‌ത്തിയാണ് അൽകാരസ് ഫൈനലുറപ്പിച്ചത്. സെർബ് സെൻസേഷൻ സാക്ഷാൽ നൊവാക്ക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകളിൽ തീർത്താണ് സിന്നറുടെ ഫൈനൽ പ്രവേശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |