ശബരിമല:പുതിയ നവഗ്രഹ ശ്രീകോവിലിൽ ഇന്ന് പ്രതിഷ്ഠ നടക്കും.പകൽ 11നും 12നും മധ്യേയുള്ള കന്നിരാശി മുഹൂർത്തത്തിലാണ് ചടങ്ങുകൾ.രാവിലെ ശയ്യയിൽ ഉഷപൂജയോടെ ചടങ്ങുകൾ ആരംഭിക്കും. മരപ്പാണി,മുഹൂർത്തം എന്നീ ചടങ്ങുകൾക്ക് ശേഷം വിഗ്രഹ പ്രതിഷ്ഠ നടക്കും.തുടർന്ന് അഷ്ടബന്ധ ലേപനവും ബ്രഹ്മ കലശാഭിഷേകവും കുംഭാഭിഷേകവും നടക്കും.പ്രസന്ന പൂജയും ദീപാരാധനയോടും കൂടി പ്രതിഷ്ഠ ചടങ്ങുകൾ അവസാനിക്കും.പഴയ ശ്രീകോവിലിൽ നിന്ന് നവഗ്രഹത്തിന് കലശം ആടി ചൈതന്യം ആവാഹിച്ച വിഗ്രഹം കലശമണ്ഡപത്തിലേക്ക് മാറ്റി.തന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ.തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് പ്രസിഡന്റ് അഡ്വ.പി.എസ്.പ്രശാന്ത്, ദേവസ്വം കമ്മിഷണർ സുനിൽകുമാർ എന്നിവർ താഴികക്കുടത്തിൽ ഞവര നെല്ല് നിറച്ചു.ജലദ്രോണി പൂജ,കുംഭേശകർക്കരി പൂജ,ശയ്യാപൂജ,ബ്രഹ്മകലശ പൂജ,പരികലശ പൂജ എന്നിവയും അധിവാസഹോമവും ഇന്ന് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |