മലപ്പുറം: സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ നഴ്സ് മരിച്ചു. കോതമംഗലം സ്വദേശിയായ അമീനയാണ് (20) മരിച്ചത്. കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. ഇന്നലെവൈകുന്നേരമാണ് ആശുപത്രിയിലെ ഒരു മുറിയിൽ അമീനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. അമിതമായി ഗുളികകൾ കഴിച്ച് അബോധാവസ്ഥയിലായതെന്നാണ് വിവരം. കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |