ചേർത്തല: മുൻ മുഖ്യമന്ത്രി എകെ ആന്റണിയുടെ സഹോദരൻ എകെ ജോൺ (75) അന്തരിച്ചു. ഹൈക്കേടതി ഗവൺമെന്റ് പ്ലീഡർ, കെഎസ്‌എഫ്‌ഇ, കാത്തലിക് സിറിയൻ ബാങ്ക് തുടങ്ങിയവയുടെ സ്റ്റാൻഡിംഗ് കൗൺസിൽ അംഗം, മുട്ടം സഹകരണ ബാങ്ക് ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ - ജേർളി ജോൺ. മകൻ - ജോസഫ് ജോൺ (യുകെ), മരുമകൾ - എലിസബത്ത് ജോൺ (യുകെ). മറ്റ് സഹോദരങ്ങൾ - എകെ തോമസ് പാല (റിട്ടയേർഡ് സഹകരണ രജിസ്റ്റാർ), മേരിക്കുട്ടി ദേവസ്യ, എകെ ജോസ് ( റിട്ടയേർഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, മഹാരാഷ്‌ട്ര ഇലക്‌ട്രിസിറ്റി ബോർഡ്), പരേതരായ സിസ്റ്റർ ഇൻഫന്റ് ട്രീസ, റോസമ്മ കുര്യൻ കോളുതറ, കൊച്ചുറാണി തോമസ്. സംസ്‌കാരം നാളെ മൂന്ന് മണിക്ക് ചേർത്തല മുട്ടം സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |