കോട്ടയം: വാഗമൺ വഴിക്കടവിൽ ചാർജിംഗ് സ്റ്റേഷനിൽ കാർ ഇടിച്ചു കയറി നാലുവയസുകാരൻ മരിച്ചു. തിരുവനന്തപുരം നേമം സ്വദേശി ആര്യയുടെ മകൻ അയാൻ ആണ് മരിച്ചത്. ആര്യക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് അപകടം.
കാർ ചാർജ് ചെയ്യാൻ നിറുത്തിയിട്ട് ചാർജിംഗ് സ്റ്റേഷന്റെ മറ്റൊരു ഭാഗത്ത് കസേരയിൽ ഇരിക്കുകയായിരുന്നു ആര്യയും അയാനും. ഇതിനിടെ ചാർജ്ചെയ്യാൻ എത്തിയ മറ്റൊരു കാർ പാർക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് ആര്യയുടെയും അയാന്റെയും മേൽ ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആര്യയെ പാലായിലെ മാർ സ്ലീവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയാനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പാലാ പോളിടെക്‌നിക് കോളേജിലെ അദ്ധ്യാപികയാണ് ആര്യ . അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈരാറ്റുപേട്ട സ്വദേശിയുടേതാണ് അപകടമുണ്ടാക്കിയ കാർ എന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |