21 വയസ്സുള്ള ഒരു ഡെന്റൽ നഴ്സിംഗ് വിദ്യാർത്ഥിനി സ്‌കൈലാർ മേയെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ട്രെൻഡിംഗ്. നഴ്സിംഗ് പഠനം ഉപേക്ഷിച്ച് അഡൽട്ട് വെബ്‌സൈറ്റായ ഒൺലിഫാൻസിൽ ഉള്ളടക്കങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് സ്‌കൈലാർ മേ ഇപ്പോൾ എല്ലാവരെയും ഞെട്ടിക്കുന്നത്. ഓരോ മാസവും സ്‌കൈലാർ മേ സമ്പാദിക്കുന്ന വരുമാനം കണ്ട് മതാപിതാക്കൾ വരെ അമ്പരന്ന അവസ്ഥയിലാണ്. ആ പണത്തിന്റെ വലിയൊരു ഭാഗം മാതാപിതാക്കളെ സഹായിക്കാൻ ഉപയോഗിക്കുകയാണ് സ്‌കൈലാർ മേ.
ദൈനംദിന ചെലവുകൾക്കും മെഡിക്കൽ ബില്ലുകൾക്കുമായി സ്‌കൈലാർ അവർക്ക് എല്ലാ മാസവും 18,000 ഡോളറാണ് അയയ്ക്കുന്നത്. അതായത് ഏകദേശം 15 ലക്ഷത്തോളം ഇന്ത്യൻ രൂപ. ആരോഗ്യപ്രശ്നങ്ങൾക്കിടയിലും തങ്ങളുടെ പിതാവ് കുടുംബത്തിനായി കഠിനാധ്വാനം ചെയ്തു. അതുകൊണ്ട് ഇപ്പോൾ തനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യം ഇതാണെന്ന് സ്‌കൈലാർ പറയുന്നു.
സ്‌കൈലറിന്റെ മാതാപിതാക്കൾ പണത്തിൽ മാത്രമല്ല സന്തുഷ്ടർ. അവർ മകളുടെ പുതിയ കരിയറിന് സജീവമായ പിന്തുണയാണ് നൽകുന്നത്. ചെറിയ രീതിയിൽ മാതാപിതാക്കളുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന സഹായം തനിക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്ന് സ്‌കൈലാർ പറഞ്ഞു.
ഷൂട്ടിംഗുള്ള ദിവസങ്ങളിൽ മകളെ കാറിൽ ഡ്രോപ്പ് ചെയ്യാനും പുറത്ത് കാത്ത് നിൽക്കാനും പിതാവ് കൂടെയുണ്ടാകാറുണ്ട്. ഹോട്ടലുകളിൽ മുറിയെടുക്കുമ്പോഴും പിതാവാണ് സുരക്ഷ ഉറപ്പാക്കുന്നത്. ഇടയ്ക്ക് മതാപിതാക്കളെയും കൂട്ടി അവധിക്കാലം ചെലവഴിക്കാനും സ്‌കൈലാർ മറക്കാറില്ല. പലപ്പോഴും തനിക്ക് വേണ്ട ധാർമിക പിന്തുണ നൽകുന്നത് മാതാവാണെന്ന് സ്‌കൈലാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |