കൊച്ചി: ഡെവലപ്‌മെന്റ് മാനേജ്‌മെന്റിൽ അസിം പ്രേംജി സർവകലാശാല ഒരു വർഷത്തെ എക്‌സിക്യൂട്ടീവ് എം.ബി.എ ആരംഭിക്കുന്നു. പ്രൊഫഷണലുകൾക്കുവേണ്ടി രൂപകല്പന ചെയ്ത എം.ബി.എയുടെ ആദ്യ ബാച്ച് 2026 ജനുവരിയിൽ സർവകലാശാലയുടെ ബംഗളൂരു ക്യാമ്പസിൽ ആരംഭിക്കും.
സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്നവരും ഈ മേഖലയിലേക്ക് മാറാൻ ശ്രമിക്കുന്നവരുമടക്കം കുറഞ്ഞത് 2വർഷം പ്രവൃത്തി പരിചയമുള്ള പ്രൊഫഷണലുകൾക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലായ് 3. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: https://azimpremjiuniversity.edu.in/programmes/mba-development-management. സാമൂഹിക മേഖലയ്ക്കായി മാനേജ്‌മെന്റ് പ്രതിഭകളെ ഒരുക്കുന്നതിനായുള്ള പൂർണസമയ പ്രോഗ്രാമാണിത്. പരമ്പരാഗത എം.ബി.എകളിൽ നിന്നും വ്യത്യസ്തമായി സാമൂഹിക മാറ്റം,പൊതുനന്മ,എല്ലാവരേയുമുൾക്കൊള്ളുന്ന വികസനം എന്നിവയിൽ ശ്രദ്ധിക്കുന്ന സ്ഥാപനങ്ങൾക്ക് അർത്ഥവത്തായ സംഭാവന നൽകാൻ പ്രൊഫഷണലുകളെ കോഴ്‌സ് പ്രാപ്തരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |