ഞാൻ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം,ഗപ്പി പോലുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് അലൻസിയർ. നാടക നടനായ അലൻസിയർ മഞ്ജുവാര്യർ മുഖ്യവേഷത്തിലെത്തിയ 1998ൽ പുറത്തിറങ്ങിയ 'ദയ' എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് കാലെടുത്ത് വച്ചത്. ഇപ്പോഴിതാ കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ താൻ അച്ചൻപട്ടത്തിന് പോയിരുന്ന കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് അലൻസിയർ.
ദൈവ വിശ്വാസിയാണെങ്കിലും പൗരോഹിത്യത്തോട് തനിക്ക് എതിർപ്പാണെന്ന് അലൻസിയർ പറഞ്ഞു. തന്റെ വാശിക്കാണ് അച്ചൻ പട്ടത്തിന് പോയതെന്നും എന്നാൽ ഒരു കൊല്ലം തികച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ദൈവവിശ്വാസിയാണ്. പക്ഷേ പൗരോഹിത്യത്തോട് എനിക്ക് എതിർപ്പുണ്ട്. ഞാൻ പുരോഹിതനാകാൻ പോയ ആളാണ്. എന്റെ വാശിക്കും എന്റെ ഇഷ്ടത്തിനും പോയതാണ്. സ്കൂളിൽ പഠിക്കുമ്പോൾ അദ്ധ്യാപകർ ചോദിക്കുമ്പോൾ പറഞ്ഞിട്ടുള്ളത് ഒന്നുകിൽ പാതിരിയാകണം അല്ലെങ്കിൽ നടനാകണമെന്നായിരുന്നു. പക്ഷേ ഒരു കൊല്ലം തികച്ചില്ല'- അലൻസിയർ പറഞ്ഞു.
വീഡിയോ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |