റോക്ക് സ്റ്റാർ, അകം എന്നിങ്ങനെ നിരവധി സിനിമകളിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ താരമാണ് അനുമോൾ. ഇപ്പോഴിതാ കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ കല്യാണം നടത്താതിരിക്കാൻ വേണ്ടി എഞ്ചിനിയറിംഗിന് പോയ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
'എനിക്ക് ഓരോ പ്രായത്തിലും ഓരോ ഇഷ്ടമാണ്. പ്ലസ്ടു കഴിഞ്ഞ് ഒരു ആഗ്രഹവുമില്ലാത്ത അവസ്ഥയായിരുന്നു. ആ സമയത്ത് ഒരു വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളു, കല്യാണം കഴിപ്പിക്കരുതെന്ന്. അപ്പോൾ ചിന്തിച്ചത് ഏറ്റവും ദൈർഘ്യമേറിയ മെഡിസിനെയും എഞ്ചിനിയറിങ്ങിനെയും പറ്റിയാണ്. മെഡിസിന് പാറ്റ, തവള അതൊക്കെ പെറുക്കി, അപ്പോൾ അത് ശരിയാവില്ല. പിന്നെയുള്ളത് എഞ്ചിനിയറിങ്ങാണ്. അങ്ങനെ എഞ്ചിനിയറിങ്ങ് പഠിച്ചു'-അനുമോൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |