അന്തരിച്ച സീരിയൽ സംവിധായകൻ ആദിത്യന്റെ (ഷെജി എന്നും അറിയപ്പെടുന്നു) ഭാര്യ രോണു ചന്ദ്രൻ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലൂടെ ശ്രദ്ധേയമാകുന്നത്. തന്റെ ഭർത്താവിന്റെ വിയോഗത്തിനുശേഷം കുടുംബം നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ് രോണു കുറിച്ചത്. താനും കുട്ടികളും നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നതെന്നും രോണു വ്യക്തമാക്കി.
രോണു ചന്ദ്രന്റെ കുറിപ്പ് വായിക്കാം;
'ഫ്രണ്ട്‌സ്..സോറി. എന്നോട് പലരും വീണ്ടും ചോദിക്കുന്നു വീട് പണി എന്തായി ലോൺ ഒക്കെ അടച്ചു തീർത്തോ ഒരുപാട് കടങ്ങൾ ഒണ്ടോ.ചേട്ടൻ ഡയറക്ടർ അല്ലായിരുന്നോ? എങ്ങനായ നി വാടക ഒക്കെ കൊടുക്കുന്നെ എന്ന് പലരും ചോദിക്കാൻ മടിക്കുന്നതും ചോദിച്ചവരുടുള്ള ഉത്തരവും. മറുപടി തരാൻ ഞാൻ ഫുൾ ടൈം ഇതിൽ അല്ല.
സൊ എനിക്ക് ഡയറക്ട് എല്ലാർക്കും ഉള്ള ഉത്തരം വീടിന്റെ ലോൺ ഇപ്പോൾ (വീടിന് ഇൻഷുറൻസ് എടുത്തിട്ടില്ല) ഏകദേശം 49 ലക്ഷം ബാധ്യത. ചേട്ടന്റെ കഷ്ടപ്പാടും അത് ചേട്ടന്റെയും എന്റെയും പേരിൽ ആയതു കൊണ്ടും ബാക്കി മൈനർ ആയ മക്കൾക്കും. ആ ബാധ്യത ഞാൻ മരിച്ചാലും അത് മക്കൾക്ക് കൂടി ആകും. അതുതന്നെ വല്യ വിഷമം. പിന്നെ ചേട്ടൻ ഉള്ളപ്പോൾ അഞ്ച് വർഷത്തേക്കുള്ള പ്രൈവറ്റ് പേഴ്സണൽ എന്റെ പേരിൽ ബാക്കി മൂന്ന് ലക്ഷം അടവ്. എന്റെ ഒരു തൊഴിലിന്റെ ബാധ്യത ഏഴ് ലക്ഷം.
ഇനി ഈ ഏഴ് ലക്ഷം ബാധ്യത എനിക്ക് എങ്ങനെ വന്നു എന്നല്ലേ അത് ചേട്ടനും ഫ്രണ്ട്സും ചേർന്ന് സ്റ്റുഡിയോ തുടങ്ങി പാർട്നർഷിപ്പിൽ കിട്ടിയ തുകയിൽ ഞാൻ പണയം വച്ച ഗോൾഡ് എടുത്തു.. ആ ഗോൾഡ് എടുത്തത് അത്യാവശ്യം ബാക്കി കാര്യങ്ങൾ നടക്കണം ഇഎംഐ വീട് വാടക എന്നൊക്കെ ഉദ്ദേശിച്ച് അങ്ങനെ ഞാൻ ചെറിയ സഹായം കൊണ്ട് അങ്ങ് പോയി. ബട്ട് ബാക്കി ഗോൾഡ് അത് എനിക്കൊരു തൊഴിലിനു വേണ്ടി അഞ്ച് ലക്ഷം പണയംവച്ചു. പിന്നെ പലിശക്ക് എടുത്തത് രണ്ട് ലക്ഷം.
പിന്നെ അതിൽ കടം രണ്ട് ലക്ഷം. പലിശ കടം ചേട്ടന്റെ സാലറി വന്നപ്പോൾ ബാക്കിയുള്ള ചെറിയ പേഴ്സണൽ ലോൺ ഉണ്ടായിരുന്നു വീടിനു വേണ്ടി എടുത്തത് തീർത്തു. ആ ഇതൊക്കെയാണ്. എന്റെ പേരിൽ ഉള്ള ബാധ്യത. എന്തായാലും ഒരു പണിയുമില്ലാത്ത ഞാൻ എന്ത് കണ്ടിട്ട് ചേട്ടൻ ഇല്ലാതെ ജീവിക്കേണ്ടത് ഇപ്പോ ഉള്ള ജോലി.
ഫോട്ടോ.:- ഞാൻ തെണ്ടിയാലും പലരും കരുതുന്ന പോലെ ഷെജിട്ടന്റെ മക്കൾ ഹെൽപ്പ് ചോദിച്ചു വരില്ല.അവരുടെ അമ്മ ജീവിച്ചിരിക്കുമ്പോൾ അവസരം ഉണ്ടാക്കില്ല.അവർ വിശ്വസിച്ചു അവരുടെ അച്ഛനെ സ്നേഹിക്കുന്നവർ അവർക്ക് വേണ്ടി വരുമെന്ന് സഹായിക്കാൻ.
അതോടെ ഷെജിഏട്ടന്റെ മക്കൾക്കു മനസിലായി അവരുടെ അച്ഛന് യാതൊരു വിലയും ഇല്ലെന്ന്. എന്റെ അല്ല അഭിപ്രായം. 15 വയസുള്ള മോന് പറഞ്ഞു പഠിപ്പിക്കേണ്ട കാര്യo ഇല്ലാലോ. സുഹൃത്താക്കളോട് ആയാലും ചില ബൈപോളാർ ഉള്ളവർ ആയാലും. nb:-നേരിട്ട് കേട്ടതും വായിച്ചതും. ഷെജിയേട്ടന്റെ മക്കൾ വരട്ടെ സഹായം ചോദിച്ചു എന്ന്. അങ്ങേരുടെ മക്കൾ അല്ലെ നിന്റെ ഒന്നും മുന്നിൽ വരില്ല'. രോണു ചന്ദ്രൻ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |