പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ടൗൺ കേന്ദ്രീകരിച്ച് കടകളിൽ മോഷണം നടത്തിയ കേസിൽ
നിരവധി മോഷണക്കേസുകളിലെ പ്രതി അറസ്റ്റിൽ. തൃശൂർ പൂങ്കുന്നം സ്വദേശി വിനോദ് എന്ന ബെന്നിയെയാണ് (64) പെരിന്തൽമണ്ണ പൊലീസ് പിടികൂടിയത്.
പെരിന്തൽമണ്ണ ഇൻസ്‌പെക്ടർ സുമേഷ് സുധാകരൻ, എസ്.ഐ. ഷിജോ സി.തങ്കച്ചൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂണിലാണ് അങ്ങാടിപ്പുറത്ത് പച്ചക്കറിക്കടയിലും മെഡിക്കൽ ഷോപ്പിലും കടകളുടെ പൂട്ട് തകർത്ത് പണം മോഷ്ടിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി വിനോദ് എന്ന ബെന്നിയെ തിരിച്ചറിഞ്ഞു. പാലക്കാട്, തൃശൂർ, മലപ്പുറം, ഗൂഡല്ലൂർ ഭാഗങ്ങളിൽ സ്ഥിരമായി കറങ്ങി നടന്ന് രാത്രികളിൽ കടകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന വിനോദ് മോഷണ ശേഷം ദീർഘദൂര ബസ്സുകളിൽ കയറിപ്പോവുകയാണ് ചെയ്യാറുള്ളതെന്ന് പൊലീസ് പറയുന്നു. പാലക്കാട് ഭാഗത്ത് നിന്ന് പെരിന്തൽമണ്ണ ടൗണിലെത്തി ഗൂഡല്ലൂർ ഭാഗത്തേക്ക് പോവാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്.അമ്പതോളം കേസുകളിൽ പ്രതിയായ ഇയാൾ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും മോഷണം നടത്തിയിരുന്നത്. പെരിന്തൽമണ്ണ ഡിവൈ.എസ്.പി എ. പ്രേംജിത്ത്, ഇൻസ്‌പെക്ടർ
സുമേഷ് സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ ഷിജോ സി. തങ്കച്ചൻ, പൊലീസ് ഉദ്യോഗസ്ഥരായ അയ്യൂബ്, സൽമാൻ, പ്രജീഷ്, എന്നിവരും ഡാൻസാഫ് സ്‌ക്വാഡുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |