കാഞ്ഞങ്ങാട്: സർവശിക്ഷാ കേരള ,കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സഹകരണത്തോടെ ആരംഭിച്ച സ്റ്റാർസ് ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം ഇ ചന്ദ്രശേഖരൻ എം എൽ എ നിർവഹിച്ചു.അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ അദ്ധ്യക്ഷത വഹിച്ചു. ബേക്കൽ എ.ഇ.ഒ വി.കെ.സൈനുദ്ദീൻ മുഖ്യാതിഥിയായി.കാസർകോട് ഡി.പി.സി വി.എസ് ബിജുരാജ് പദ്ധതി വിശദീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലക്ഷ്മി തമ്പാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേർസൺ ഷീബ ഉമ്മർ, ബേക്കൽ ബി.പി.സി അബ്ദുസലാം, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ.രവീന്ദ്രൻ, അശോകൻ ഇട്ടമ്മൽ, ഇബ്രാഹിം ആ വിക്കൽ, ജാഫർ പാലായി, രമ്യാ സുനിൽ, ഷഫീഖ് ആവിക്കൽ, കെ രാജൻ, എ.പി.രാജൻ, നൗഷാദ് കൊത്തിക്കാൽ, രാജേഷ് കാറ്റാടി, എ ഹമീദ് ഹാജി, വി.വി.സുഹാസ് , എ.അബ്ദുള്ള, ടി.പത്മരാജ്, അഹമ്മദ് കിർമാനി ,സി.എച്ച് അഷ്റഫ് ,സി.സുലേഖ, കെ.സജിത, കെ.സന്ധ്യ എന്നിവർ സംസാരിച്ചു. വി.മോഹനൻ സ്വാഗതവും പി. ധന്യ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |