പാലക്കാട്: ചങ്ങലീരിയിൽ നിപ ബാധിച്ച് മരിച്ചയാളുടെ മകനും രോഗം സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. മരിച്ചയാൾക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്നത് 32കരനായ മകനാണ്. ഇയാൾ നേരത്തെ തന്നെ സമ്പർക്കപട്ടികയിലുളളതിനാൽ നിരീക്ഷണത്തിലായിരുന്നു. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. നിപ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ജില്ലാ ഭരണകൂടം ആരോഗ്യനടപടികളും ജാഗ്രതയും നൽകിയിരുന്നു. പാലക്കാട് നിപ കൺട്രോൾ സെൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
മണ്ണാർക്കാട് സ്വദേശിയായ 58കാരൻ കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ചിരുന്നു. ഇതിനുപിന്നാലെ തന്നെ മരിച്ച വ്യക്തിയുടെ രണ്ട് മക്കളെയും ഒരു ആരോഗ്യപ്രവർത്തകയെയും പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ലക്ഷണങ്ങളില്ലെങ്കിലും ഇവരുടെ അമ്മയെയും നിരീക്ഷണത്തിനായി ആശുപത്രിയിലാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |