മാനന്തവാടി: പാമ്പുകടിയേറ്റ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. മാനന്തവാടി ആറാട്ടുതറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി വള്ളിയൂർക്കാവ് കാവുക്കുന്ന് പുള്ളിൽ വെെഗ വിനോദ് (16) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ശാരീരിക അസ്വസ്ഥതകളോടെ വിദ്യാർത്ഥിനിയെ മാനന്തവാടി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയതോടെ ശരീരത്തിൽ വിഷബാധയേറ്റതായി കണ്ടെത്തുകയായിരുന്നു.
ഉടൻ ഇതിനുള്ള ചികിത്സ നൽകിയെങ്കിലും കുട്ടി ഗുരുതരാവസ്ഥയിലാകുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പാമ്പ് കടിച്ച വിവരം കുട്ടിയോ വീട്ടുകാരോ അറിഞ്ഞിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. ആശുപത്രിയിൽ എത്തിച്ചശേഷമാണ് വെെഗയുടെ കാലിൽ പാമ്പ് കടിയേറ്റ പാടുള്ളതായി തിരിച്ചറിഞ്ഞത്. പിതാവ് വിനോദ്, മാതാവ്: വിനീത, സഹോദരി: കൃഷ്ണപ്രിയ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |