തിരുവനന്തപുരം: അഭിജിത് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അഭിജിത്തിന്റെ പത്താം ചരമവാർഷിക അനുസ്‌മരണവും മനസ് പദ്ധതി ഉദ്ഘാടനവും 25ന് വൈകിട്ട് 4ന് മാസ്‌കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കും.
നിംസ് മെഡിസിറ്റിയുമായി ചേർന്നാണ് മനസ് എന്ന പേരിൽ സൗജന്യ കൗൺസലിംഗ് സെന്റർ നടപ്പാക്കുന്നത്. വേളി എ.പി.ജെ. അബ്ദുൾ കലാം പാർക്കിൽ വച്ച് യുവാക്കൾക്കായി സൗജന്യ ഗ്രൂപ്പ് കൗൺസലിംഗ് പ്രോഗ്രാം തുടങ്ങിയ പദ്ധതികളും ഫൗണ്ടേഷൻ ആവിഷ്കരിക്കും. നിരവധി വിദ്യാഭ്യാസ ചികിത്സാസഹായങ്ങളും ചടങ്ങിൽ വിതരണം ചെയ്യും.
അനുസ്മരണസമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മനസ് പദ്ധതി പ്രഖ്യാപനവും ലോഗോ പ്രകാശനവും നിർവഹിക്കും. എം.എൽ.എമാരായ വി.ജോയി,എം.വിൻസെന്റ്,മുൻമന്ത്രി എം.വിജയകുമാർ,മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ,നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്.ഫൈസൽ ഖാൻ,ഫാ.മാത്യു തെങ്ങുംപള്ളി തുടങ്ങിയവർ പങ്കെടുക്കുമെന്ന് മാനേജിംഗ് ട്രസ്റ്റി കോട്ടുകാൽ കൃഷ്ണകുമാർ അറിയിച്ചു.
ഇന്നലെ നടന്ന പൊതുയോഗം ഫൗണ്ടേഷൻ ചെയർമാൻ ഡോ.ജോർജ് ഓണക്കൂർ,മുഖ്യരക്ഷാധികാരി ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്‌തു. ഫൗണ്ടേഷൻ വൈസ് ചെയർമാൻ കരുംകുളം ജയകുമാർ,രക്ഷാധികാരി ഗംഗപ്രസാദ്,സെക്രട്ടറി പനത്തുറ ബൈജു,ട്രഷറർ സന്തോഷ് കുമാർ,അഡ്വ. ജയകൃഷ്ണൻ,മധുസൂദനൻ തമ്പി,ബാലചന്ദ്രൻ,സജിതാറാണി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |