തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വീണ്ടും മിന്നൽ പരിശോധന നടത്തി വിജിലൻസ്. വെെകിട്ട് 4.30 മുതലാണ് സംസ്ഥാനത്തെ 81 മോട്ടോർ വാഹന ഓഫീസുകളിൽ ഒരേ സമയം പരിശോധന ആരംഭിച്ചത്. 'ഓപ്പറേഷൻ ക്ലീൻ വീൽസ്' എന്ന പേരിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയാണ് റെയ്ഡ് നടത്തിയത്.
ഏജന്റുമാർ മുഖനെ എംവിഡി ഉദ്യോഗസ്ഥർ പണം കെെപ്പറ്റുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതികൾ ഉയർന്ന എംവിഡി ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. ഡ്രെെവിംഗ് ലെെസൻസ് അനുവദിക്കുന്നതുൾപ്പടെയുള്ള സേവനങ്ങൾക്കും അനധികൃതമായി പണം കെെപ്പറ്റുന്നുവെന്നാണ് എംവിഡിക്കെതിരായ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |