
പാലക്കാട്: മോട്ടോർ വാഹന വകുപ്പ് പാലക്കാട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് ഓഫീസിലെ വെെദ്യുതി വിഛേദിച്ച് കെഎസ്ഇബി. വെെദ്യുതി ബില്ല് അരലക്ഷം രൂപ കടന്ന് കുടിശികയായ സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ നടപടി. രണ്ടാം തീയതിയാണ് ഫ്യൂസ് ഊരിയത്. അന്ന് മുതൽ ഓഫീസ് പ്രവർത്തിപ്പിക്കുന്നത് കൂരിരുട്ടിലും മൊബെെൽ ഫോണിന്റെ വെളിച്ചത്തിലുമാണ്. ആകെ അടയ്ക്കേണ്ടിരുന്നത് 55,476 രൂപയാണ്.
പാലക്കാട് ജില്ലയിലെ ആറ് താലൂക്കുകളിലായി സ്ഥാപിച്ച 47 എഐ ക്യാമറകളും നിരീക്ഷിക്കുന്നത് ഇവിടെയാണ്. വെെദ്യുതി വിഛേദിച്ചതോടെ ഇവ പ്രവർത്തനരഹിതമായി. ആകെയുള്ള അഞ്ച് ഇലക്ട്രാണിക് വാഹനങ്ങളും കട്ടപ്പുറത്തായതോടെ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡുകളുടെ പ്രവർത്തനവും നിശ്ചലമായി.
എഐ ക്യാമറകളിലൂടെയും സ്‌ക്വാഡുകളുടെ നേരിട്ടുള്ള പരിശോധനയിലും പിടികൂടുന്ന ഗതാഗത നിയമലംഘനത്തിനും പിഴത്തുകയും മറ്റുമായി മാസം രണ്ടരക്കോടി രൂപയുടെ വരുമാനം സർക്കാരിന് നൽകുന്ന ഓഫീസാണ് ഇത്. നേരത്തെ ഓഫീസ് മെയ്ന്റനൻസ് ചുമതലയുള്ള കെൽട്രോൺ അടച്ചിരുന്ന വെെദ്യുതി ബിൽ കഴിഞ്ഞ വർഷം ജനുവരി മുതലാണ് മോട്ടോർ വാഹന വകുപ്പിന് കെെമാറിയത്. ബിൽ കൃത്യമായി അടച്ചിരുന്നെങ്കിലും നവംബർ മുതൽ കുടിശികയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |